മൈസൂര്‍|
Last Modified ബുധന്‍, 23 ജൂലൈ 2014 (13:38 IST)
കര്‍ണാടകയില്‍ മാനഭംഗത്തിനിരയായ മാനസിക വൈകല്യമുള്ള യുവതിയെ പരിശോധനയുടെ പേരില്‍ അധികൃതര്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. പരിശോധനയ്ക്കായി ആശുപത്രിയില്‍ മണിക്കൂറുകളോളം യുവതിയെ അര്‍ധ നഗ്നയാക്കി നിര്‍ത്തിയെന്നാണ് പരാതി.
മൈസൂറിലെ വരുണയിലാണ് ശാരീരികവും മാനസികവുമായ വൈകല്യമുള്ള 22 കാരി അയല്‍വാസിയുടെ ബലാത്സംഗത്തിനിരയായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലത്തിലാണ് സംഭവം. വൈദ്യപരിശോധനയ്ക്കായി പോലീസ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെ അര്‍ധനഗ്നയാക്കി കിടക്കയില്‍ കിടത്തിയെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് പരിശോധന നടത്തിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ദുരനുഭവം ശ്രദ്ധയില്‍പെട്ട സംസ്ഥാന വനിതതാ കമ്മീഷനും ആശുപത്രിയിലെ ഡോക്ടര്‍ക്ക് നോട്ടീസ് അയച്ചു.