ലഡാക്കിൽ ആദ്യ കേന്ദ്ര സർവകലാശാല സ്ഥാപിയ്ക്കാൻ അനുമതി നൽകി പ്രധാനമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 24 ജൂലൈ 2020 (12:08 IST)
ഡൽഹി: ലഡാക് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിന് പിന്നാലെ ലഡാക്കിൽ ആദ്യ സ്ഥാപിയ്ക്കാൻ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രി തിങ്കളാഴ്ച ചേർന്ന ഉന്നതല യോഗത്തിലാണ് പ്രധനമന്ത്രി കേന്ദ്ര സർവകലാശാലയ്ക്ക് അംഗികാരം നൽകിയത്. മെഡിക്കൽ എഞ്ചിനിയറിങ് കോഴ്സുകൾ ഒഴികെ ആർട്ട്സ്, സയൻസ് ബ്രാഞ്ചുകൾക്ക് കീഴിലെ എല്ലാ കോഴ്സുകളും സർവകലാശാലയിൽ ഉണ്ടാകും.

സർവകലാശാലയിൽ തന്നെ പ്രത്യേക ബുദ്ധിസം കേന്ദ്രം സ്ഥാപിയ്ക്കാനും തീരുമാനിച്ചു. ലഡാക്ക് ജമ്മു കശ്മീർ എന്നിവിടങ്ങളീൽ കേന്ദ്ര ഭരണ പ്രദേശം എന്ന നിലയിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം., കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാൻ അജിത് ഡോവൽ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :