പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് വീഡിയോ കൊൺഫറൻസിങ്ങിലൂടെ ചോദ്യപ്പരീക്ഷ നടത്താൻ മഹാരാഷ്ട്ര സർക്കാർ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 24 ജൂലൈ 2020 (11:10 IST)
മുംബൈ: ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരിക്കൽകൂടി അവസരം നൽകാൻ മഹരാഷ്ട്ര സർക്കാർ. കൊവിഡ് വ്യാപനം അതിരൂക്ഷമായിരിയ്ക്കുന്ന പശ്ചാത്താലത്തിൽ പുനഃപരീക്ഷ നടത്തുക സാധ്യമല്ല എന്നതിനാൽ ചോദ്യപ്പരിക്ഷയാണ് വിദ്യർത്ഥികൾക്കായി നടത്തുക. ഇതുസംബന്ധിച്ച് സ്‌കൂളുകള്‍ക്ക് സര്‍ക്കാർ നിര്‍ദ്ദേശം.

ഓഗസ്റ്റ് ഏഴിനാണ് പരീക്ഷ നടത്തുക. വിഡിയോ കൊൺഫറൻസിലൂടെ കുട്ടികളെ വിളിച്ചു. ചോദ്യങ്ങൾ ചോദിക്കുകയും, വിദ്യാർത്ഥികൾ ഇതിന് ഉത്തരം പറയുകയും ചെയ്യുന്ന മാതൃകയിലാണ് പരീക്ഷ നടത്തുക. ഈ പരീക്ഷയിൽ വിജയിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് 2020-2021 അധ്യായന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് പ്രവേശനം ലഭിയ്ക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :