എസ് എസ് എൽ സി ചോദ്യപേപ്പർ ചോർച്ച; രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു

പരീക്ഷാപേപ്പർ ചോർന്നു; അധ്യാപകർക്കെതിരെ നടപടി

തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (07:49 IST)
എസ്എസ്എല്‍സി പേപ്പര്‍ ചോർന്നതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ നടപടി. അധ്യാപകരായ കെ ജി വാസു, സുജിത്ത് കുമാര്‍ എന്നിവരെ ഇതുസംബന്ധിച്ച് സസ്‌പെന്‍സ് ചെയ്തു.
ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സമിതിയുടെ അദ്ധ്യക്ഷനെ പരീക്ഷാ ചുമതലയില്‍ നിന്ന് കെ ജി വാസുവിനെ മാറ്റുകയും ചെയ്തു.

ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്ടട്ടറി ഉഷ ടൈറ്റസ് ഉത്തരവിറക്കി. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉഷ ടൈറ്റ്‌സ് നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :