കുംഭകര്‍ണന്റെ ഉറക്കത്തിന് കാരണമായത് '' ട്യൂമര്‍ ''

  രാമയണം , കുംഭകര്‍ണന്റെ ഉറക്കം
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (19:06 IST)
രാമയണത്തിലെ കഥാപാത്രമായ രാവണന്റെ സഹോദരനും ഉറക്കപ്രീയനുമായ കുംഭകര്‍ണന്റെ ഉറക്കത്തിന്റെ രഹസ്യം ആധൂനിക ശാസ്ത്ര ലോകം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ഹൈപ്പോതലാമിക് ഒബോസിറ്റി എന്ന അവസ്ഥയും ട്യൂമറും കുംഭകര്‍ണന് ഉണ്ടായിരുന്നെന്നും. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ സന്തുലനാവസ്ഥയുടെ താളം തെറ്റുകയും സ്വയം മറന്ന് അദ്ദേഹം ഉറങ്ങുകയുമായിരുന്നുവെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം എന്ന ജേര്‍ണലിലാണ് കുംഭകര്‍ണന്റെ ഉറക്ക രഹസ്യത്തെ കുറിച്ച് പ്രതിബാദിക്കുന്നത്.

ദിവസങ്ങളോളം ദീര്‍ഘമായി ഉറങ്ങുന്ന കുംഭകര്‍ണന്‍ ഭക്ഷണം കഴിക്കാന്‍ മാത്രമാണ് എണീറ്റിരുന്നതെന്നാണ് ചരിത്രങ്ങള്‍ പറയുന്നത്. ഈ സമയത്ത് ഭക്ഷണം ലഭിക്കാതെ വന്നാല്‍ അമിതമായി കോപപ്പെടുകയും ചെയ്തിരുന്നു. തലയ്‌ക്കുണ്ടാകുന്ന പരുക്കുകളും ട്യൂമറുകളും അഗാധമായ ഉറക്കത്തിലേക്കും, വിശപ്പിനും കാരണമാകുമെന്നാണ് പുതിയ
പഠനങ്ങള്‍ പറയുന്നത്. ഈ കാരങ്ങളാകാം കുംഭകര്‍ണന്റെ ഉറക്കത്തിനും വിശപ്പിനും കാരണമെന്നും പഠനങ്ങള്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :