ഇമെയില്‍ ഐഡി ഹാക്ക്‌ ചെയ്തെന്ന് അമൃത റായ്‌

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 2 മെയ് 2014 (15:34 IST)
തന്റെ ഇമെയില്‍ ഐഡി ഹാക്ക്‌ ചെയ്തുവെന്ന്‌ ആരോപിച്ച്‌ ലോക്സഭ ചാനല്‍ അവതാരകയും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌ സിംഗിന്റെ കാമുകിയുമായ അമൃത റായ്‌ പോലീസില്‍ പരാതി നല്‍കി.

തന്റെ മെയിലില്‍ നിന്ന് ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്ത് അവ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച്‌ തന്നെ അപമാനിച്ചതായും അമൃത പരാതിയില്‍ പറയുന്നു.

തന്റെ പേരില്‍ ആരോ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി. ദിഗ്‌വിജയ്‌ സിംഗും അമൃതയും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ്‌ നേതാവായ ദിഗ്‌വിജയ്‌ സിംഗുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം അമൃത ട്വിറ്ററിലൂടെ പറഞ്ഞു‌. ഇതോടെ ഇക്കാര്യം ദിഗ്‌വിജയ്‌ സിംഗും പിന്നീട് സമ്മതിച്ചു. വന്‍ വാര്‍ത്താ പ്രാധാന്യമാണ് ഇതിന് മാധ്യമങ്ങള്‍ നല്‍കിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :