ദളിത് വിഭാഗം എന്നും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു, കലാഭവന്‍മണി അംഗീകരിയ്ക്കപ്പെടാന്‍ മരണം ആവശ്യമായി വന്നു: സലിം കുമാര്‍

മണി അംഗീകരിക്കപ്പെടാന്‍ മരണം അനിവാര്യമായെന്ന് സലിം കുമാര്‍

കൊച്ചി, സിനിമ, മരണം, സലിം കുമാര്‍, കലാഭവന്‍ മണി kochi, cinema, death, salim kumar, kalabhavan mani
കൊച്ചി| Sajith| Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (13:04 IST)
കേരളത്തിലും ദളിത് വിഭാഗങ്ങളുടെ പാര്‍ശ്വവത്ക്കരണമുണ്ടെന്ന് ചലച്ചിത്ര താരം സലിം കുമാര്‍. ദേശീയ സിനിമാ അവാര്‍ഡ് നഷ്ടമായതിനെതുടര്‍ന്ന് ബോധം കെട്ടുവീണ കലാഭവന്‍ മണിയോടുള്ള പരിഹാസം തന്നോടും ചിലര്‍ രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണനു പോലും ദളിതനായി ജനിച്ചതിന്റെ പേരില്‍ വേര്‍തിരിവ് അനുഭവിയ്‌ക്കേണ്ടി വന്നിരുന്നതായും സലിംകുമാര്‍ വ്യക്തമാക്കി. ഒരാള്‍ മരിച്ച ശേഷം സമൂഹം അദ്ദേഹത്തെ അംഗീകരിച്ചിട്ടു കാര്യമില്ലയെന്നും സലിംകുമാര്‍ പറഞ്ഞു.

കലാഭവന്‍മണി അംഗീകരിയ്ക്കപ്പെടാന്‍ മരണം ആവശ്യമായി വന്നു എന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുയെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :