ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചു‌ഴി: തമിഴ്‌നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (16:58 IST)
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിൽ കനത്ത തുടരുന്നു. തൂത്തുക്കുടി, തിരുനെൽവേലി,രാമനാഥപുരം,കന്യാകുമാരി, നാഗപട്ടണം
ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്.
തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷനും സർക്കാർ ആശുപത്രിയും ഉൾപ്പെടെ വെള്ളക്കെട്ടിനടിയിലായി.

തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നിലവിൽ ഓറഞ്ച് അലർട്ടാണ് ചെന്നൈയിലുള്ളത്. നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി
നിലവിൽ
കോമറിൻ ഭാഗത്തും
സമീപത്തുള്ള ശ്രീലങ്ക തീരത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.ബംഗാൾ ഉൾകടലിലെ പുതിയ ന്യൂനമർദ്ദം
ആന്തമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :