aparna|
Last Updated:
തിങ്കള്‍, 22 ജനുവരി 2018 (10:10 IST)
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തിനായി
ഗവർണർ ജസ്റ്റിസ് പി.സദാശിവം എത്തിയപ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത്.
വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകർച്ച, കൊലപാതകങ്ങൾ എന്നിവയായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല ഗവർണറെ അറിയിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ഗവർണർ ശാസിക്കുകയും ചെയ്തു.
നിയമസഭയില്‍ ബഹളം വച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ ശാസിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം നിര്‍ത്തി.
മികച്ച നേട്ടങ്ങളുടെ വര്‍ഷമായിരുന്നു കടന്നു പോയതെന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നിയമപാലനത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. ഓഖിയെ നേരിടുന്നതില്‍ സംസ്ഥാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് പൊലീസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുമെന്നു ഗവര്‍ണര്‍ അറിയിച്ചു.
25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച.
ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും