Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (10:58 IST)
പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് കേരളത്തോട് കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നുവെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ പ്രളയത്തില്‍ 10,000 കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് വെറും മൂവായിരം കോടി രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് വക്താവ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ സംസ്ഥാനങ്ങളോട് പോലും ബി.ജെ.പി പക്ഷാഭേദം കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം ഉണ്ടാവാതിരുന്ന ഉത്തര്‍പ്രദേശിന് 200 കോടിയും അതേസമയം വര്‍ഷംതോറും പ്രളയക്കെടുതി നേരിടുന്ന അസമിന് നല്‍കിയത് 250 കോടി രൂപ മാത്രമാണെന്നും ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.
3000 കോടി രൂപയ്ക്ക് മുകളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയെങ്കിലും പ്രധാനമന്ത്രി രാഷ്ട്രീയഭിന്നതകള്‍ മാറ്റിവെച്ച് സംസ്ഥാനങ്ങള്‍ക്ക് വിവേചനം കൂടാതെ ധനസഹായം നല്‍കാന്‍ തയ്യാറാവണമെന്നും ഷെര്‍ഗില്‍ ആവശ്യപ്പെട്ടു.