ന്യൂഡല്‍ഹി|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (11:37 IST)
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സമരം ഒത്തുതീർപ്പാകുന്നതുവരെ ഡൽഹിയിൽ പഠനം നടത്താൻ താൽക്കാലിക സൗകര്യമേർപ്പെടുത്താമെന്ന്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ . ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അന്താരാഷ്ട്ര പ്രശസ്തിയുള്ള പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തരത്തിലൊരു സംഭവം നടന്നുവെന്നു കേട്ടപ്പോൾ താൻ സ്തംഭിച്ചു പോയെന്നുംസർക്കാരിന്റെ തെറ്റായ തീരുമാനം സ്ഥാപനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാസങ്ങളായി സമരം ചെയ്‌തു വരുകയായിരുന്ന വിദ്യാര്‍ഥികളെ അര്‍ദ്ധരാത്രിയില്‍ ജ്യാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്‍തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 5 വിദ്യാര്‍ഥികളെയാണ് നിലവില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണ വേളയില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പ്രശാന്ത് പത്രബെ രണ്ട് പെണ്‍കുട്ടികളടക്കം 17 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്‍ത വിദ്യാര്‍ഥികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.