ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 6 ജൂണ്‍ 2014 (14:51 IST)
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെതിരേ കോടതി കുറ്റം ചുമത്തി. എന്നാല്‍ പ്രസ്താവനയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ഇതൊടെയാണ് ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി കെജ്രിവാളിനെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ടത്. കേസിന്റെ വിചാരണ ഓഗസ്റ്റ് രണ്ടിന് തുടങ്ങുമെന്ന് കോടതി അറിയിച്ചു. കേസ് ഒത്തുതീര്‍പ്പാക്കി കൂടേയെന്ന് കോടതി ഇരുനേതാക്കളോടും ചോദിച്ചു.
അഴിമതി ആരോപണം തനിക്ക് വലിയ മാനനഷ്ടമുണ്ടാക്കിയെന്ന് ഗഡ്കരി കോടതി പറഞ്ഞു. കേജരിവാള്‍ പ്രസ്താവന പിന്‍വലിച്ചാല്‍ താന്‍ കേസ് പിന്‍വലിക്കാന്‍ തയാറാണെന്നും ഗഡ്കരി കോടതിയെ അറിയിച്ചു. എന്നാല്‍ ആരോപണം പിന്‍വലിക്കില്ലെന്നും തന്റെ പക്കല്‍ അഴിമതിയുടെ തെളിവുകള്‍ ഉണ്ടെന്നും കേജരിവാള്‍ കോടതിയില്‍ വ്യക്തമാക്കി.
നേരിട്ട് ഹാജരാകുന്നതില്‍ നിന്നും കോടതി കേജരിവാളിനെ ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ കേജരിവാള്‍ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് മേയ് 27ന് ജാമ്യത്തുക കെട്ടിവെച്ച് അദ്ദേഹം പുറത്തിറങ്ങുകയായിരുന്നു.