മീററ്റ്|
Sajith|
Last Modified വ്യാഴം, 7 ജനുവരി 2016 (11:00 IST)
കപട മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നിതീഷ് കുമാര്‍, മുലായം സിങ്ങ് യാദവ്, മമത ബാനര്‍ജി, കെജ്‌രിവാള്‍ തുടങ്ങിയവര്‍ ഇന്ത്യക്കു തന്നെ ആപത്താണെന്ന് വിവാദ ബി ജെ പി എം പി സാക്ഷി മഹാരാജ്. മീററ്റില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
ലോകത്തില്‍ വെച്ച് മുസ്ലിം ജനത ഏറ്റവും സുരക്ഷിതമായി ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. ഈ സര്‍ക്കാരിന്റെ പല പ്രധാന പദ്ധതികളും ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നതു മുസ്ലിം ജനതയ്‌ക്കാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
കൂടാതെ, മധ്യപ്രദേശില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനു അവിടുത്തെ
ഭൂരിഭാഗം മുസ്ലിം ജനതയും രേഖാമൂലം സമ്മതം അറിയിച്ചതായും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ചു എന്നും സാക്ഷി മഹാരാജ് പറഞ്ഞു.