അനുബന്ധ വാര്‍ത്തകള്‍
- കോൺഗ്രസ് എം എൽ എയുടെ വീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ
- ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി; യെല്ലോ അലർട്ട്
- 'ടൗട്ടെ' ചുഴലിക്കാറ്റ് വീണ്ടും ശക്തമാകുന്നു; ഇന്നോ നാളെയോ ഗുജറാത്ത് തീരത്ത്
- കൊവിഡ് രണ്ടാം തരംഗം: കർണാടകയിൽ സ്ഥിതി രൂക്ഷം, ഏഴ് ദിവസത്തിനിടെ 3500 മരണം
- രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്, രോഗികളേക്കാൾ രോഗമുക്തർ: മരണം 4000ന് മുകളിൽ
പാര്‍ലെ-ജി പരസ്യത്തിലെ ഈ അപ്പൂപ്പനെ ഓര്‍മയുണ്ടോ? കെ.ഡി.ചന്ദ്രന് ഓര്‍മയായി
സിനിമ, നാടക നടന് കെ.ഡി.ചന്ദ്രന് (84) അന്തരിച്ചു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ് കെ.ഡി.ചന്ദ്രന്. നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛനാണ്.
പാര്‍ലെ-ജി ബിസ്കറ്റിന്റെ പരസ്യത്തില്‍ അപ്പൂപ്പനായി അഭിനയിച്ചത് ചന്ദ്രനാണ്. ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പാര്‍ലെ-ജി പരസ്യം സൂപ്പര്‍ഹിറ്റായിരുന്നു.
ജൂനൂന്‍ (1992), ഹംഹെ രാഹി പ്യാര് കെ (1993), തീസര കോന്‍ (1994), തേരെ മേരെ സപ്നേ (1996), വെന്‍ വണ്‍ ഫാള്‍സ് ഇന്‍ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹര് ദില്‍ ജോ പ്യാര് കരേഖാ (2000), പുകാര്‍ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബന്ന ചാഹ്തി ഹൂം (2003), കോയി മില്‍ ഗയ (2003) എന്നിവയാണ് കെ.ഡി.ചന്ദ്രന് വേഷമിട്ട പ്രധാന സിനിമകള്‍. സ്റ്റാര്‍ ടി.വി. സീരിയല്‍ ഗുല്‍മോഹറി(1999)ലും അഭിനയിച്ചിട്ടുണ്ട്.