വാട്‌സാപ്പ് ഹര്‍ത്താലിനെതിരെ താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

കത്വ‌വ പീഡനം; ഫുള്‍ ഹര്‍ത്താല്‍ മയം

അപര്‍ണ| Last Modified ചൊവ്വ, 17 ഏപ്രില്‍ 2018 (09:41 IST)
കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച സോഷ്യല്‍ മീഡിയ നടത്തിയ ഹര്‍ത്താലില്‍ വ്യാപമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ഇന്നലെ ഹര്‍ത്താലിന്റെ മറവില്‍ നിരവധി കടകളും ബസുകളും ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍ 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :