നവമാധ്യമങ്ങളുടെ ഹര്‍ത്താല്‍; സംഘടനകള്‍ ഇല്ലാത്ത ഹര്‍ത്താല്‍ അംഗീകരിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

സോഷ്യല്‍ മീഡിയയുടെ ഹര്‍ത്താലിനെ തള്ളി കോടിയേരി

അപര്‍ണ| Last Modified തിങ്കള്‍, 16 ഏപ്രില്‍ 2018 (17:47 IST)
സോഷ്യല്‍ മീഡിയകള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘടനകള്‍ നടത്താത്ത സമരങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.

കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ ചിലര്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു.

ഇത്തരം സങ്കുചിത താല്‍പര്യങ്ങളില്‍ സിപിഎം സംഘടനകള്‍ പെട്ട് പോകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അപ്രഖ്യാപിത ഹര്‍ത്താലുകളും സംഘര്‍ഷങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :