കശ്മീരില്‍ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍| VISHNU.NL| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (12:52 IST)

ജമ്മു കശ്മീ‍രില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരെ സുരക്ഷാ‍ സേന വധിച്ചു. കശ്മീരില്‍ അവന്തിപൂര്‍ ജില്ലയിലെ ചര്‍സൂ ഗ്രാമത്തില്‍ സൈന്യം നടത്തിയ തിരച്ചിനിടെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. വധിക്കപ്പെട്ടവരിലൊരാള്‍ ഹിസ്ബുല്‍ മുജാഹിദിന്റെ സീനിയര്‍ കമാന്‍ഡറാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

കുപ്‌വാര മേഖലയിലും കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. അതിനിടെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ആറു സൈനിക വക്താവ് അറിയിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

മോട്ടോറുകള്‍ ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണം. അതിര്‍ത്തിക്ക് സമീപമുള്ള ആറു വീടുകള്‍ക്കും ഭാഗീകമായി തകരാര്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തിയതോടെയാണ് വെടിവയ്പ്പ് അവസാനിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :