ശ്രീനഗര്‍|
VISHNU N L|
Last Modified ബുധന്‍, 25 നവംബര്‍ 2015 (16:14 IST)
കശ്മീരിലെ കുപ് വാരയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യ്ം വധിച്ചു. അതേസമയം ഒരു പ്രദേശവാസിക്ക് പരിക്കേറ്റതായും സൂചനകളുണ്ട്.
കുപ് വാരയിലെ അതിര്‍ത്തി പ്രദേശമായ താംഗ്ധര്‍ സെക്ടറിലെ സൈനിക ക്യാമ്പിന് നേര്‍ക്ക് രാവിലെ തീവ്രവാദികള്‍ ആക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
രാവിലെ 7.40 ഓടെയായിരുന്നു സംഭവം. ഗ്രനേഡ് എറിഞ്ഞും വെടിയുതിര്‍ത്തും ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇതിന്റെ മറവില്‍ തീവ്രവാദികള്‍ ക്യാമ്പിനകത്ത് കയറിപ്പറ്റുകയായിരുന്നു.
ഇതോടെ സൈന്യവും തിരിച്ചടിച്ചു. ആക്രമണത്തിനിടെ ക്യാമ്പിലെ ഇന്ധന സംഭരണിക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എണ്‍പതോളം സൈനികര്‍ ഉള്ള ക്യാമ്പിന് നേര്‍ക്കായിരുന്നു ആക്രമണം നടന്നത്. പോരാട്ടം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.