ഭീകരാക്രമണ പേടിയില്‍ ബെല്‍ജിയവും, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയും ഭീകരവേട്ടയും തുടരുന്നു

ബ്രസൽസ്| VISHNU N L| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (11:05 IST)
പാരീസ് മോഡല്‍ ഭീകരാക്രമണ സാധ്യതയേ തുടര്‍ന്ന് ബെല്‍ജിയത്തില്‍ കടുത്ത ആശങ്കയും ഭീതിയും. രാജ്യത്ത് അടിയന്തര്‍ക്കാവസ്ഥ പ്രഖ്യാപിച്ചതുപോലെയാണ് കാര്യങ്ങള്‍. ഭീകരാക്രമണ ഭീതിയിൽ ബെൽജിയം തലസ്ഥാനമായ ബ്രസൽസ് നിശ്ചലമായിരിക്കുകയാണ്.

ബ്രസൽസിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. തുരങ്കപാതകൾ അടയ്ക്കുകയും മെട്രോ സർവീസുകൾ നിർത്തിവയ്ക്കകുകയും ചെയ്തിരിക്കുകയാണ്.

പാരിസ് മോഡൽ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയും പാരിസ് ആക്രമണത്തിൽ പങ്കാളിയായ ഭീകരൻ സാലഹ് അബ്ദസ്‌ലാം നഗരത്തിൽ ഉണ്ടെന്ന വിവരങ്ങളുമാണ് ബ്രസൽസിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

അതേസമയം പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് 16 പേരെകൂടി ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷയ്ക്കായി കമാന്‍ഡോകളും സൈന്യവും നഗരത്തിലുണ്ട്.

രണ്ടുദിവസമായി നഗരത്തിൽ അതീവ ജാഗ്രത തുടരുകയാണ്. കായിക മൽസരങ്ങളടക്കം പൊതുപരിപാടികളൊന്നും നഗരത്തിൽ അനുവദിച്ചിട്ടില്ല. സർക്കാർ സ്ഥാപനങ്ങളും മാളുകൾ അടക്കമുളള വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :