ശ്രീനഗര്‍|
VISHNU N L|
Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (12:49 IST)
വടക്കന്‍ ജമ്മു കശ്മീരിലെ റഫിയാബാദില്‍ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. റഫിയാബാദിലെ ലദൗറയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇവിടെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തേത്തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സും പോലീസിലെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഭീകരർ ഇരുവരും ജമ്മു കശ്മീർ സ്വദേശികളാണ്. ഇവരെക്കൂടാതെ വിദേശത്തുനിന്നുള്ള ഭീകരരും മേഖലയിൽ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. സോപോര്‍ സ്വദേശിയായ ഇമിത്തിയാസ് കാന്ദൂവിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളാണ് റഫിയാബാദില്‍ കടന്നത് എന്നാണ് വിവരം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ ഖയൂം നജ്ജാറിന്റെ അടുത്ത അനുയായിയാണ് ഇയാള്‍. സോപോറില്‍ നടന്ന ഏതാനും കൊലപാതകങ്ങള്‍ക്കു പിന്നില്‍ കാന്ദൂവിനു പങ്കുണ്ടെന്നാണ് പോലീസ് നിലപാട്. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ജമ്മു കശ്മീരിൽ തുടരെ ആക്രമണം നടത്തുകയാണ്. കഴിഞ്ഞയാഴ്ച മാത്രം മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ടു ഭീകരരെ ജീവനോടെ പിടികൂടാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞിരുന്നു.
ഭീകരരുടെ നുഴഞ്ഞുകയറ്റം അതിരൂക്ഷമായി തുടരുകയാണ്. ഇത് ഇന്ത്യ- പാക് ബന്ധത്തെ ബാധിക്കുന്ന വിധത്തില്‍ വരെയെത്തി.