ന്യൂഡല്‍ഹി|
aparna shaji|
Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (07:41 IST)
കശ്മീർ അല്ല തീവ്രവാദമാണ് ചർച്ച ചെയ്യേണ്ട വിഷയമെന്ന് ഇന്ത്യ. കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍ ചര്‍ച്ചക്ക് തയാറെന്ന് ആവര്‍ത്തിച്ച്
ഇന്ത്യ പാകിസ്താന് അടിയന്തര പ്രാധാന്യമുള്ള കത്തയച്ചു. കശ്മീർ വിഷയം ചർച്ച ചെയ്യുന്നതിനുള്ള പാകിസ്താന്റെ ക്ഷണക്കത്തിന് ഇന്ത്യ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദമാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വിഷയമെന്ന് പാകിസ്താനെ അറിയിച്ചിരിക്കുകയാണ്.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താന്റെ അതിർത്തിയിൽ നിന്നും ഇന്ത്യയ്ക്കു നേരെയുണ്ടാകുന്ന തീവ്രവാദത്തെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു. മേഖലയിലെ സുരക്ഷയെക്കുറിച്ചും പാക് അധിനിവേശ കശ്മീരിനെക്കുറിച്ചും ചര്‍ച്ചചെയ്യാനുള്ള സന്നദ്ധതയും കത്തില്‍ അറിയിച്ചിട്ടുണ്ട്. പ്രചാരണങ്ങളിലൂടെ പ്രശ്നങ്ങള്‍ വഷളാക്കാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് നേരിടാന്‍ തയാറാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.