രാഷ്‌ട്രീയ നേട്ടത്തിനായി ബിജെപി കശ്‌മീരിനെ ഉപയോഗിക്കുന്നു: രാഹുൽ

കേന്ദ്രം തെറ്റായ രീതിയിലാണ് കശ്‌മീര്‍ വിഷയം കൈകാര്യം ചെയ്യുന്നത്: രാഹുല്‍

   Rahul gandhi , Rahul ghandhi , Jammu , Congress , BJP , Narendra modi , RSS , രാഹുൽ ഗാന്ധി , ജമ്മു കശ്മീര്‍ , അരുണ്‍ ജയ്‌റ്റ്ലി , ഇന്ത്യ- പാകിസ്ഥാന്‍ തര്‍ക്കം , കേന്ദ്ര സര്‍ക്കാര്‍
ചെന്നൈ| jibin| Last Modified ഞായര്‍, 4 ജൂണ്‍ 2017 (17:15 IST)
കേന്ദ്ര സര്‍ക്കാര്‍ തെറ്റായ രീതിയിലാണ് കശ്‌മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്‌ട്രീയ നേട്ടത്തിനായി ബിജെപി കശ്‌മീരിനെ ഉപയോഗിക്കുകയാണ്. കശ്‌മീര്‍ നമ്മുടെ ശക്തിയാണെങ്കിലും ദൗർബല്യമാക്കി മാറ്റാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ കഴിവ് കേടുകൊണ്ട് രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. കശ്‌മീര്‍ ജനതയെ കല്ലെറിയാനുള്ള കൂട്ടമായി മാറ്റി തീര്‍ക്കരുത്. അവരുടെ കഴിവുകൾ താഴ്വരയുടെയും രാജ്യത്തിന്‍റെയും വികസനത്തിനായി മാറ്റണം. എന്നാല്‍, തങ്ങളുടെ വീഴ്‌ച മറയ്‌ക്കാന്‍ കേന്ദ്രം കശ്‌മീരിനെ ഉപയോഗിക്കുകയാണെന്നും ചെന്നൈയില്‍ വെച്ച് രാഹുല്‍ വ്യക്തമാക്കി.

ആറ് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കേന്ദ്രമന്ത്രി അ​രു​ൺ ജയ്റ്റ്ലി​യെ ക​ണ്ട​പ്പോ​ൾ കശ്‌മീരിനെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് തെ​റ്റാ​യാ​ണെ​ന്നും നി​ങ്ങ​ൾ ഇ​വി​ടെ തീ​കൊ​ളു​ത്തു​ക​യാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ‌ ജ​യ്റ്റി​ലി അ​ന്നു​പ​റ​ഞ്ഞ​ത് അവിടം
ശാ​ന്ത​മാ​ണെ​ന്നാ​യി​രു​ന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :