ഇന്ത്യന്‍ തോക്കുകള്‍ ഗര്‍ജ്ജിച്ചു; അതിര്‍ത്തിയില്‍ അഞ്ച് പാക് സൈനികരെ വധിച്ചു - ആറ് പേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്

തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ അഞ്ച് പാക് സൈനികരെ വധിച്ചു

jammu kashmir , pakistan soldiers , pakistan , India , jammu , police , പാകിസ്ഥാന്‍ , നിയന്ത്രണരേഖ , അതിർത്തി , പാക് സൈനികർ , പാക് അധീന കശ്‌മീര്‍
ജമ്മു| jibin| Last Modified വ്യാഴം, 1 ജൂണ്‍ 2017 (16:46 IST)
നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍ തുടരുന്ന പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ അഞ്ച് കൊല്ലപ്പെട്ടു. ആറു പാക് സൈനികർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

പാക് അധീന കശ്‌മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണം.

അതിനിടെ, നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യമാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്ന് ആരോപിച്ച് ഇസ്‍ലാമാബാദിലുള്ള ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണം തേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :