ചെന്നൈ|
jibin|
Last Modified ശനി, 28 ജൂലൈ 2018 (19:25 IST)
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകൾ കനിമൊഴി.
“രക്തസമ്മർദം സാധാരണ നിലയിലെത്തിയിട്ടുണ്ട്. മറ്റ്ആരോഗ്യ പ്രശ്‌നങ്ങളില്ല. രാവിലെ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും ഏറെ മെച്ചപ്പെട്ടു. ബിപി നിലയില്‍ വെള്ളിയാഴ്ച സന്ദേഹം ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ പ്രശ്‌നമില്ലാതെ തുടരുന്നു“- എന്നും രാജ്യസഭാ അംഗവുമായ കനിമൊഴി പറഞ്ഞു.
മക്കളായ അഴഗിരി, എംകെ സ്റ്റാലിൻ, കനിമൊഴി എന്നിവർ ആശുപത്രിയിൽ കരുണാനിധിക്കൊപ്പമുണ്ട്.
ആരോഗ്യനില തീര്‍ത്തും മോശമായതിനെ തുടര്‍ന്ന് ഗോപാലപുരത്തെ വസതിയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി കരുണാനിധിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധന നടത്തിയ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. നഴ്സുമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും പരിചരണം ലഭിച്ചിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതോടെ
ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ശാരീരിക അവശതകള്‍ മൂലം 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നില്‍ക്കുകയാണ്.