അപർണ|
Last Modified വെള്ളി, 27 ജൂലൈ 2018 (08:04 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നേരത്തെ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കരുണാനിധിയുടെ ആരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.
രാത്രി തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസനും അദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് ചുറ്റം അണികള്‍ തടിച്ച്കൂടിയിട്ടുണ്ട്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് സേന വിന്യസിച്ചിരിക്കുകയാണ്.
ഇരുപത്തിനാല് മണിക്കൂറും ഇടവിട്ട് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.