ചെന്നൈ|
aparna shaji|
Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:00 IST)
ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ
ജയലളിത ആരോഗ്യവതിയായി ഉടൻ തിരികെയെത്തുമെന്ന് റിപ്പോർട്ടുകൾ. ജീവിതത്തിലേക്ക് തിരികെ വരുന്ന ജയലളിത പത്രങ്ങൾ വായിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവതിയായി ഉടൻ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചതായി പാർട്ടി വാക്താവ് സി ആർ സരസ്വതിയാണ് ഇക്കാര്യം പറഞ്ഞത്.
സുപ്രധാന വകുപ്പുകൾ ധനമ്ന്ത്രി ഒ പനീർസെൽവത്തിനു കൈമാറുന്നതിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷത്തിനു മറുപടിയായിട്ടാണ് സരസ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിമുറിയിൽ എല്ലാവരെയും കയറാൻ അനുവദിക്കില്ല. അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും പാർട്ടി വക്താവ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇപ്പോൾ അബോധാവസ്ഥയിൽ അല്ല ഉള്ളതെന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജയലാളിത തന്റെ പ്രധാനപ്പെട്ട വകുപ്പുകൾ പനീർശെൽവത്തെ എൽപ്പിക്കാൻ എങ്ങനെയാണ് സമ്മതിച്ചത്ന്ന് ഗവർണർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ആശുപത്രിയിൽ കഴിയുന്ന അമ്മയെ കാണാൻ ആർക്കും അനുവാദമില്ലായിരുന്നുവെന്നും ഈ സാഹചര്യത്തിൽ വകുപ്പുകൾ പനീർസെൽവത്തിനു കൈമാറിയെന്ന രാജ്ഭവനിൽ നിന്നുള്ള ഉത്തരവു വലിയ അദ്ഭുതമാണെന്നു കരുണാനിധി പത്രക്കുറിപ്പിൽ ആരോപിച്ചിരുന്നു.