മാപ്പു ചോദിക്കുന്നു, മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറെന്ന് കുമാരസ്വാമി

  karnataka , hd kumaraswamy , bjp , congress , എച്ച്‌ഡി കുമാരസ്വാമി , മുഖ്യമന്ത്രി , ബിജെപി - കോൺഗ്രസ്
ബെംഗളൂരു| Last Modified ചൊവ്വ, 23 ജൂലൈ 2019 (18:49 IST)
കർണാടക മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാണെന്ന് എച്ച്‌ഡി കുമാരസ്വാമി. നിലവിലെ സംഭവവികാസങ്ങളിൽ മനം മടുത്തു. സർക്കാരിന് ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാകില്ല. വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്‌ക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എംഎൽഎമാർക്ക് വേണ്ടി താൻ മാപ്പു ചോദിക്കുന്നു. തന്റെ സര്‍ക്കാര്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇതോടെ കർണാടകയിൽ വിശ്വാസ വോട്ട് ഇന്നുതന്നെയുണ്ടാകും.

കർണാടകയിൽ ബിജെപിക്ക് 107 എം.എൽ.എമാരുടെയും ഭരണപക്ഷത്തിന് 100 എംഎൽഎമാരുടെയും പിന്തുണയാണുള്ളത്.

അതേസമയം, ബെംഗളൂരുവിൽ നിരോധമനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി. ബെംഗളൂ റേസ് കോഴ്‍സ് റോഡിൽ, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് വച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതോടെയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :