1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vava Suresh News

ആദ്യമായി വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്

Vava Suresh
ആദ്യമായി വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്. പത്തനംതിട്ട കോന്നിയിലാണ് വാവാ സുരേഷ് രാജവെമ്പാലയെ പിടിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വാവ സുരേഷ് പിടിച്ചത്. നേരത്തെ വനം വകുപ്പ് നിയമങ്ങള്‍ പാലിച്ചല്ല പാവാസുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 
 
ഇതിനു പിന്നാലെയാണ് വാവ സുരേഷ് നിയമങ്ങള്‍ പാലിക്കുന്ന രീതിയിലേക്ക് മാറിയത്. നേരത്തെ പാമ്പിനെ പിടിക്കുന്നതിനിടയില്‍ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്‌കൃതം ദേശീയഭാഷയാക്കണമെന്ന് ഹര്‍ജി സുപ്രീംകോടതി തള്ളി