സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് കര്‍ണാടക എംഎല്‍എമാര്‍ക്ക് 75 ശതമാനം ശമ്പള വര്‍ധനവ്..!

ബംഗളൂരു| VISHNU N L| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (20:12 IST)
വിലക്കയറ്റം കൊണ്ട് നാട്ടൂകാര്‍ പൊറുതിമുട്ടിയിരിക്കുന്നതിനിടെ സംസ്ഥാന ഖജനാവിന് അധിക ഭാരമാകുന്ന തരത്തില്‍ നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ ഭീമമായ വര്‍ധനവ് വരുത്തിക്കൊണ്ടുള്ള ബില്‍ കര്‍ണാടക പാസക്കി. ഭരണ പ്രതിപക്ഷ ഭേദമന്യേ സര്‍വ്വരും പിന്തുണച്ച ബില്‍ പ്രാബല്യത്തില്‍ വരുന്നതൊടെ എം എല്‍ എമാരുടെ ശമ്പളം 75 ശമാനം വര്‍ധിക്കുമെന്നാണ് വിവരം.

എം.എല്‍.എമാരുടെ ശമ്പളം 20,000 രൂപയില്‍ നിന്ന്‌ 25,000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എം.എല്‍.എമാരുകെ ടെലഫോണ്‍ ബത്ത 15,000 രൂപയില്‍ നിന്ന്‌ 20,000 രൂപയായും മണ്ഡല അലവന്‍സ്‌ 15,000 രൂപയില്‍ നിന്ന്‌ 40,000 രൂപയായും വര്‍ധിപ്പിച്ചു.മണ്ഡല യാത്രാ അലവന്‍സ്‌ 25,000 രൂപയില്‍ നിന്ന്‌ 40,000 രൂപയായും ഉയര്‍ത്തി. ഇവയ്‌ക്ക് പുറമെ കിലോമീറ്ററിന്‌ 25 രൂപ വീതം യാത്രാ ബത്തയും ഹോട്ടലുകളിലും മറ്റും താമസിക്കുന്നതിന്‌ ചെലവായ തുകയും തിരികെ ലഭിക്കും. നിയമസഭാംഗങ്ങളുടെ പ്രതിമാസ പെന്‍ഷന്‍ 40,000 രൂപയായും വര്‍ധിപ്പിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ ശമ്പളം മാത്രം 30,000ത്തില്‍ നിന്ന് അമ്പതിനായിരമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൂടാതെ കാബിനെറ്റ് മന്ത്രിമാരുടെ ശമ്പളം 25,000 രൂപയില്‍ നിന്ന്‌ 40,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഇത്രയും ഭീമമായ വര്‍ധനവ് വരുത്തിയതിനാല്‍ കര്‍ണാടക സര്‍ക്കാരിന്‌ ഖജനാവില്‍ നിന്ന്‌ പ്രതിമാസം 44 കോടി രൂപ അധികം ചെലവഴിക്കേണ്ടി വരും.
കര്‍ണാടക നിയമമന്ത്രി ടി.ബി ജയചന്ദ്രനാണ്‌ ശമ്പള വര്‍ധന സംബന്ധിച്ച ബില്‍ സഭയില്‍ അവതരിപ്പിച്ചത്‌. ജീവിത ചെലവ്‌ കൂടിയെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജനപ്രതിനിധികളുടെ ശമ്പളം വര്‍ധിപ്പിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :