കർണാടകത്തിൽ വിശ്വാസം നേടി യെഡിയൂരപ്പ, മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടായേക്കും

Last Modified തിങ്കള്‍, 29 ജൂലൈ 2019 (12:10 IST)
കർണാടകത്തിൽ എറെനാൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് സർക്കാർ സഭയിൽ വിശ്വാസം ഉറപ്പിച്ചു. മുഖ്യമന്ത്രി യെഡിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ ശബ്ദവോട്ടിലൂടെ നിയമസഭ പാസാക്കി. പതിനേഴ് വിമത എം‌ എൽഎമാർ അയോഗ്യരായതോടെ ഒരു സ്വതന്ത്രൻ ഉൾപ്പടെ 106പേരുടെ പിന്തുണ ഉറപ്പുവരുത്താൻ ബിജെപിക്കായി.


ഇനി ആറുമാസകാലത്തേക്ക് യെഡിയൂരപ്പ സർക്കാരിന് വെല്ലുവിളികൾ ഒന്നും നേരിടേണ്ടി വരില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. ധനകാര്യ ബില്ലിന് ശേഷം രാജി വക്കുമെന്നുമാണ് സ്പീക്കർ കെ ആർ രമേഷ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്പീക്കറെ മാറ്റുന്നതിനായി ബിജെപി നിയമസഭയിൽ പ്രമേയം കൊണ്ടുവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.

സഭയിൽ പ്രതിപക്ഷ സഖ്യത്തിന് 99 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവായേക്കും. ഇക്കാര്യത്തിൽ ജെഡിഎസുമായി ധാരണയിലെത്തിയതായാണ് വിവരം. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹർജി കോടതി ഉടൻ പരിഗണിച്ചേക്കും വ്യാഴാഴ്ചയാണ് 13 വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :