പ്രിയപ്പെട്ടവന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുന്നു: അമല പോൾ

Last Updated: തിങ്കള്‍, 29 ജൂലൈ 2019 (11:25 IST)
സംവിധായകൻ വിജയ്‌യും അമലാ പോളും തമ്മിലുള്ള വിവാഹ മോചനം വലിയ വാർത്തയായതാണ്. വിജയ് വീണ്ടും വിവാഹിതനാവുകയും ചെയ്തു. ഇപ്പോഴിതാ താൻ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവക്കുകയന് എന്ന് തുറന്നു സമ്മതിക്കുകയാണ് അമലാപോൾ.

തന്നെ മനസിലാക്കുന്ന ഒരാളുമായി റിലേഷനിലാണ് എന്ന് വിജയ് വിവാഹിതനായതിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസം. 'എന്റെ ആ പ്രിയപ്പെട്ടവൻ ആരാണെന്ന് സമയമങ്കുമ്പോൾ ഞാൻ പരിചയപ്പെടുത്തും' അമല പോൾ പറഞ്ഞു


ഒന്നിനു പിന്നാലെ ഒന്ന് എന്ന സിനിമാ തിരക്കുകൾ മാറ്റിവച്ച് പോണ്ടിച്ചേരിയിലാണ് ഇപ്പോൾ താരം താമസിക്കുന്നത്. ഒരു താരം എന്നതിൽ നിന്നും ഒരു അഭിനയത്രി എന്ന നിലയിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ക്രിയേറ്റീവായി അഭിനയിക്കാൻ സ്പേസ് ഉള്ള സിനിമകളിലൂടെ മാത്രമേ ഇനി സ്ക്രീനിൽ എത്തൂ എന്നും അമല പോൾ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :