ന്യൂഡല്‍ഹി|
vishnu|
Last Modified വ്യാഴം, 8 ജനുവരി 2015 (12:34 IST)
ലൌ ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരനം നടത്തുന്നതിനായി വിശ്വഹിന്ദു പരിഷത്തിന്റെ യുവജന മഹിളാസംഘടനയായ ദുര്‍ഗാ വാഹിനി ബോളിവുഡ് താരം കരീന കപൂറിന്റെ ചിത്രം മോര്‍ഫ് ചെയ്തത് വിവാദമാകുന്നു. ഹിമാലയ ധ്വനി എന്ന ദുര്‍ഗാ വാഹിനിയുറ്റെ മാഗസിനിറ്റെ കവര്‍ പേജിലാണ് മോര്‍ഫ് ചെയ്ത കരീന കപൂറിന്റെ ചിത്രം ഉള്ളത്. മാഗസിനില്‍ ലവ് ജിഹാദിനെതിരായ പ്രചരണത്തിന് വേണ്ടിയാണ് കരീനയുടെ ഫോട്ടോ ഉപയോഗിച്ചത്.
കരീനയുടെ മുഖത്തിന്റെ ഇടത് ഭാഗം മുസ്ളീം സ്ത്രീകള്‍ മുഖം മറക്കുന്ന കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്ന രീതിയിലാണ് ചിത്രം പതിച്ചിരിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ ദേശീയതയിലേക്ക് എന്ന ഒരു വാചകവും ഫോട്ടോയ്ക്ക് താഴെ കൊടുത്തിട്ടുണ്ട്. മാഗസിന്റെ കവറില്‍ കരീനയുടെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ സെയ്ഫ് അലി ഖാന്‍ രംഗത്ത് വന്നിട്ടുണ്ട്. ശുദ്ധ സംബന്ധമാണിതെന്നായിരുന്നു സെയ്ഫിന്റെ പ്രതികരണം. ഇത്തരം മതഭ്രാന്തുകളെ അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കരീനയ്ക്ക് സെയ്ഫിനെ വിവാഹം ചെയ്യാമെങ്കില്‍ വി.എച്ച്.പിക്ക് എന്തുകൊണ്ട് മതപരിവര്‍ത്തനം നടത്തിക്കൂടാ എന്ന് ചോദിച്ച്
മാഗസിന്റെ വടക്കേ ഇന്ത്യയിലെ പ്രാദേശിക കോഓര്‍ഡിനേറ്റര്‍ രജനി തുക്രാല്‍ രംഗത്തെത്തി.
ഇത്തരം സെലിബ്രിറ്റികളെ അന്ധമായി അനുകരിക്കാന്‍ യുവതീ-യുവാക്കാള്‍ ശ്രമിക്കുമെന്നും ഇയാള്‍ പറഞ്ഞു. 2012ലാണ് കരീന കപൂര്‍, ബോളിവുഡ് നടനും തന്റെ കാമുകനുമായിരുന്ന സെയ്ഫ് അലി ഖാനെ വിവാഹം ചെയ്തത്. ഇതിനു ശേഷം ഇത് ലൌ ജിഹാദാണെന്നു കാട്ടി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.