കൊച്ചി|
VISHNU.NL|
Last Updated:
തിങ്കള്‍, 23 മാര്‍ച്ച് 2020 (13:57 IST)
ആലപ്പുഴയിലും കൊല്ലത്തും ഹിന്ദു മതത്തിലേക്ക് പുനര്‍ മതപരിവര്‍ത്തനം നടന്നു എന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 50 പേരെ ഘര്‍ വാപസിയിലൂടെ തിരികെ കൊണ്ടുവന്നതായി അവകാശപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഹെല്‍പ് ലൈനിന്റെ അവകാശവാദം.
ക്രിസ്തുമസ് ദിനത്തില്‍ ഏകദേശം 200 പേര്‍ ഇത്തരത്തില്‍ സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ഹെല്‍പ്പ്ലൈന്‍ പറയുന്നു. തങ്ങളെ സമീപിക്കുന്നവരെ തുടര്‍ന്നും സഹായിക്കുമെന്നും ഹിന്ദുഹെല്‍പ്പ് ലൈന്‍ വ്യക്തമാക്കുന്നു. മതം മാറുന്നവര്‍ക്ക് എല്ലാ സംരഷണവും സഹായവും ഹിന്ദു സംഘടനകള്‍ നല്‍കുമെന്നുമാണ് ഇവര്‍ പറയുന്നത്.
ഹിന്ദു മതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക് പോയവരെ തിരികെ കൊണ്ടുവരികയെന്നത് വിശ്വഹിന്ദുപരിഷത്തിന്റെ പ്രഖ്യാപിത ദൌത്യമാണെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന്‍ അറിയിച്ചു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ ഇത് പറഞ്ഞത്. ഘര്‍ വാപസി എന്ന ആശയം വര്‍ഷങ്ങളായി നടപ്പാക്കിവരിയാണെന്നും സംഘടന അവകാശപ്പെടുന്നു.
അതേസമയം കേരളത്തിലെ ഘര്‍വാപസിയെ കുറിച്ച് അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയതായി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. സംഭവത്തെ ഗൌരവമായി കാണണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സംഭവത്തെപറ്റി രഹസ്യാന്വേഷണ സംഘടനകളും രഹസ്യമായി അന്വേഷിക്കുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.