കാഞ്ചന്‍ജംഗ കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയെ കാണാ‍തായി

ഹൌറ(കോല്‍ക്കത്ത)| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (15:18 IST)
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗ കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത, ഛന്ദ ഗെയിനെ കാണാതായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ കാഞ്ചന്‍ജംഗയിലെത്തിയത്.

2013 മെയ് 18നു ഛന്ദ ഗെയിന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയിരുന്നു. ഇതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കാഞ്ചന്‍ജംഗ കീഴടക്കുന്നതിനു ഏപ്രില്‍ അഞ്ചിനാണ് ഛന്ദ ഗെയിന്‍ കാഠ്മണ്ഡുവിലെത്തിയത്. ചൊവാഴ്ച ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ് ഗെയിനെ കാണാതായെതെന്നാണ് ഷെര്‍പ്പകള്‍ നല്‍കുന്ന വിവരം

നേപ്പാള്‍ അധികൃതര്‍ ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലില്‍ ഗെയിനിനെ അവസാനമായി കണ്ട് പ്രദേശത്തു മഞ്ഞുമല ഇടിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാല്‍ ഗെയിന്‍ അപകടത്തില്‍ പെട്ടതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കാഞ്ചന്‍ജംഗ പര്‍വ്വതനിരകളിലെ മറ്റൊരു കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ മഞ്ഞുമല ഇടിഞ്ഞു അപകടത്തില്‍ പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍. . തിരച്ചില്‍ തുടരുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ ബുധനാഴ്ച ഗെയിനിന്റെ കുടുംബത്തെ വിളിച്ച്‌ സഹായം വാഗ്ദാനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :