അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കണാതായത് സംബന്ധിച്ച് ദുരൂഹത തുടരുന്നു.
വിയറ്റ്നാം തീരത്ത് മലേഷ്യന്‍ എയര്‍ലൈന്‍സിന്‍െറ ബോയിങ് 777-200 വിമാനം കാണാതായ സംഭവത്തിലാണ് അപ്രത്യക്ഷമായി രണ്ടു ദിവസം കഴിയുമ്പോഴും വിമാനം കണ്ടത്തൊന്‍ കഴിയാതെ അധികൃതര്‍ ഉഴലുന്നത്.
ദക്ഷിണ ചൈനാ കടലില്‍ 22 വിമാനങ്ങളും 40 കപ്പലുകളും ഉപയോഗിച്ച് തിരച്ചില്‍ വ്യാപകമാക്കി.വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച വിയറ്റ്നാം തീരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെ കടലില്‍ വലിയ എണ്ണപ്പാട കണ്ടെത്തിയിരുന്നു.
വിമാനത്തില്‍ യാത്രചെയ്ത രണ്ടുപേര്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിമാനത്താവളത്തിലെ സിസിടിവി. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ഈ പാസ്‌പോര്‍ട്ടിന്റെ യാഥാര്‍ഥ ഉടമകളെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍വെച്ച് പാസ്‌പോര്‍ട്ട് മോഷ്ടിക്കപ്പെട്ടതായി ഇവര്‍ പറഞ്ഞു. ടിക്കറ്റെടുത്ത അഞ്ച് യാത്രക്കാര്‍ വിമാനത്തില്‍ കയറിയിട്ടില്ല. ഇതും പരിശോധിക്കുന്നുണ്ട്.
ചൈന, മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. 22 വിമാനങ്ങളും 40 കപ്പലുകളും ദൗത്യത്തിന് നേതൃത്വം നല്‍കുന്നു. അമേരിക്കയുടെ മിസൈല്‍ വാഹിനിക്കപ്പലായ യുഎസ്എസ്. പിക്ക്‌നെയും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.