കാന്ദമാല്‍ കലാപ ഇരകള്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

കാന്ദമാല്‍ കലാപം: ഇരകള്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി വിധി

ന്യൂഡല്‍ഹി| priyanka| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (14:26 IST)
ഒഡീഷയിലെ കാന്ദമാലില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇരകളായവര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റീസ് ഉദയ് ഉമേഷ് ലളിത്, എന്നിവരങ്ങടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് കണ്ടെത്തിയാണ് കോടതി കൂടുതല്‍ തുക നല്‍കാന്‍ വിധിച്ചത്. ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

2008 ഓഗസ്റ്റില്‍ കാന്ദമാല്‍ ഉള്‍പ്പെടെ ഒഡീഷയിലെ 10 ജില്ലകളില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായി ആക്രമണം നടന്നത്. ഓഗസ്റ്റ് 23ന് വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതോടെയാണ് അക്രമണങ്ങള്‍ക്ക് തുടക്കമായത്. സംഭവത്തില്‍ നിരവധി പേര്‍കൊല്ലപ്പെടുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരകളാവുകയും ചെയ്തിരുന്നു.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :