കമല്‍‌ഹാസന്‍ ഹാ​ഫി​സ് സ​യി​ദിന് തുല്ല്യം, താരത്തിന്റെ മാനസിക നില തെറ്റി; ഉലകനായകനെ ആക്ഷേപിച്ച് ബിജെപി

കമല്‍‌ഹാസന്‍ ഹാ​ഫി​സ് സ​യി​ദിന് തുല്ല്യം, താരത്തിന്റെ മാനസിക നില തെറ്റി; ഉലകനായകനെ ആക്ഷേപിച്ച് ബിജെപി

Kamal hassen , BJP , BJp leader vinay katiyar , RSS , Narendra modi , ബിജെപി , ഹിന്ദു തീവ്രവാദം , വിനയ് കത്യാർ , കമല്‍‌ഹാസന്‍
ചെന്നൈ/ന്യൂ​ഡ​ൽ​ഹി| jibin| Last Modified വ്യാഴം, 2 നവം‌ബര്‍ 2017 (18:23 IST)
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഒരു തെളിവും ഇല്ലാതെ നടത്തിയ പരാമർശത്തിൽ കമല്‍ മാപ്പ് പറയണം. അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയിരിക്കുകയാണ് അതിനാല്‍ താരം ചികിത്സ തേടണമെന്നും ബിജെപി നേതാവ് പറഞ്ഞു.

അപകീർത്തികരമായ രാഷ്ട്രീയം നല്ലതല്ലെന്ന് കമല്‍‌ഹാസന്‍ ഓര്‍ക്കണം. അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെ തമിഴ്നാട് ബിജെപി നേതൃത്വം അപകീർത്തി കേസ് കൊടുക്കുമെന്നും കത്യാർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമലിനെ ല​ഷ്ക​ർ ഇ ​തോ​യ്ബ ത​ല​വ​ൻ ഹാ​ഫി​സ് സ​യി​ദി​നോ​ട് ഉപമിച്ച് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ജിവിഎ​ൽ ന​ര​സിം​ഹ റാ​വു രംഗത്തെത്തി. താരത്തിന്റെ പ്രസ്‌താവന മു​സ്ലിം വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ടാ​ണ്. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ പാ​ക്കി​സ്ഥാ​നു മേ​ൽ​ക്കൈ ന​ൽ​കു​ക​യാ​ണെ​ന്നും റാ​വു കു​റ്റ​പ്പെ​ടു​ത്തി.

യുവ തലമുറയില്‍ ജാതിയുടെയും മതത്തിന്റേയും പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളും രാജ്യത്ത് നടന്നുവരുന്നുണ്ടെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളമാണ് മാതൃക. ആദ്യ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇക്കാലത്ത് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. എവിടെയാണ് ഹിന്ദു തീവ്രവാദി എന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും” - എന്നുമാണ് കമല്‍‌ഹാസന്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :