ആലപ്പുഴ|
jibin|
Last Modified ബുധന്‍, 1 നവംബര്‍ 2017 (14:52 IST)
ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ബിഡിജെഎസ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസിന് മന്ത്രിമാര്‍ ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിക്കേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായോ ഉമ്മൻചാണ്ടിയോടോ ബിഡിജെഎസിന് വിരോധമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും പാര്‍ട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇടതു- വലതു മുന്നണികള്‍ ചേര്‍ന്ന് ബിഡിജെഎസിനെ എൻഡിഎയിൽ തള്ളിക്കയറ്റിയതാണെന്നും തുഷാർ പറഞ്ഞു.
കഴിഞ്ഞ ദിവസവും തുഷാര്‍ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്‌ത പദവികള്‍ നല്‍കിയില്ലെന്ന ആരോപണം ബിഡിജെഎസ് തുടര്‍ച്ചയായി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് ശക്തമാക്കി തുഷാര്‍ രംഗത്ത് എത്തിയത്.