aparna|
Last Modified ശനി, 11 നവംബര്‍ 2017 (09:37 IST)
രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഏകദേശം ഉറപ്പാക്കിയവര്‍ ആണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനമായിരുന്ന നവംബര്‍ ന് രാഷ്ട്രീയ പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. മൊബൈല്‍ ആപ്പ് പുറത്തിറക്കല്‍ മാത്രമായി അത് ഒതുങ്ങി.
രാഷ്ട്രീയ പാര്‍ട്ടിക്കു ശക്തമായി അടിത്തറയിടാന്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചന നടന്നുകൊണ്ടിരിക്കുകയാണെന്നും ആയിരുന്നു കമലിന്റെ വിശദീകരണം. എന്നാല്‍, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി കമല്‍ വഴിമാറിയതാണെന്നും ഒരുകൂട്ടം ആളുകള്‍ പറയുന്നു.
രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12നു അദ്ദേഹം തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ ഉണ്ട്. ബിജെപി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയിലും ചേരാതെ സ്വന്തമായി ഒരു പാര്‍ട്ടിയായിരിക്കും രജനീകാന്ത് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.