സര്‍വ്വരാജ്യ നടീനടന്മാരേ.... ചെവിയില്‍ നുള്ളിക്കോളൂ, നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു...!

റോബോട്ട്, സിനിമ, ജപ്പാന്‍
ടോക്കിയോ| VISHNU N L| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2015 (19:23 IST)
അടുക്കളപ്പണിക്ക്, വ്യവസായ ശാലകള്‍ക്ക്, എന്തിനേറെ ഫ്രണ്ട് ഓഫീസില്‍ റിസപ്ഷ്നിസ്റ്റായിട്ടും ഹോട്ടലുകളില്‍ വെയിറ്റര്‍മാരായിട്ടു പോലും റോബോട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ സിനിമാ അഭിനയത്തില്‍ നിന്നു കൂടി ഇവരെ ഒഴിവാക്കുന്നതെന്തിനാണ്?

റോബോട്ടുകള്‍ അഭിനേതാക്കളായുള്ള സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്. ഹോളീവുഡിലും എന്തിനേറെ നമ്മുടെ അയല്‍ക്കാരായ തമിഴ്‌നാട്ടില്‍ പോലും യന്ത്രമനുഷ്യനേക്കുറിച്ചുള്ള കഥപറയുന്ന യന്തിരന്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയില്‍ റോബോട്ട് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാലോ?
അതും ഒരു മനുഷ്യ കഥാപാത്രത്തിന്റെ റോളില്‍. അതേ അതും സംഭവിക്കാന്‍ പോവുകയാണ്.

ഒരു റോബോട്ട് മനുഷ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സിനിമ
'സായനോര'യുടെ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ജാപ്പനീസ് സിനിമയാണ് സായനോര. ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊ സൃഷ്ടിച്ച ജെമിനോയിഡ് എഫ്' ( Geminoid F ) എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് റോബോട്ടാണ് ഈ സിനിമയുടെ കേന്ദ്രകഥാപാത്രം.

ആന്‍ഡ്രോയിഡ് റോബോട്ട് എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കുക അത് ഗൂഗിളിന്റെ ഒപ്പറേറ്റിംഗ് സിസ്റ്റമല്ലെ എന്നാകും. എന്നാല്‍ തെറ്റി, മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയാണ് ആന്‍ഡ്രോയ്ഡ് എന്ന് വിളിക്കുന്നത്. റോബോട്ടിക്സ് മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ അധികം പേര്‍ക്കും ഈ പദം അത്ര പരിചിതമല്ല എന്നേയുള്ളു. ഇനി കാര്യത്തിലേക്ക് വരാം.

ജപ്പാനില്‍ വന്‍ ആണവദുരന്തത്തിന് ശേഷമുള്ള സംഭവങ്ങളാണ് 'സായനോര'യിലെ പ്രമേയം. കൊജി ഫുകാഡ
സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന 'ലിയോണ' എന്ന യുവതിയെ ആണ് ജെമിനോയിഡ് എഫ് അവതരിപ്പിക്കുന്നത്. ഒരു റോബോട്ടിന് എങ്ങനെ മനുഷ്യരേപ്പോലെ ചലിക്കാനാകും എന്ന് നിങ്ങള്‍ ചിന്തിക്കുന്നതിനുള്ള പാതി ഉത്തരം ഇപ്പോള്‍ തന്നെ കിട്ടിയെന്നു കരുതുന്നു.

സിനിമയില്‍ ഭൂരിഭാഗവും റോബോട്ട് വീല്‍ചെയറിലോ കസേരയിലോ ഒക്കെ ഇരിക്കുന്നതാകും. എന്നാല്‍ ശരീരത്തിലെ മറ്റ് ചലനങ്ങള്‍ സുഗമമാക്കാന്‍ വായൂസമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന അക്യുട്ടേറ്ററുകള്‍ റോബോട്ടിലുണ്ട്. ഇത് മുഖത്തിനും കൈകള്‍ക്കും സാധ്യമായ എല്ലാ സ്വാഭാവിക ചലനങ്ങള്‍ക്കും സഹായിക്കും. ജപ്പാനില്‍ നവംബര്‍ 21ന് 'സയനോര' പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും 'ജെമിനോയിഡി'ന് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട്.

കാഴ്ചയില്‍ ഒരു സാധാരണ ജാപ്പനീസ് യുവതിയേപ്പോലെ തോന്നിക്കുന്ന ജെമിനോയിഡിന്റെ ചര്‍മം റബ്ബര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ഒരു ലാപ്ടോപ്പുണ്ടെങ്കില്‍ കക്ഷിയേ നല്ലൊരു നടിയാക്കാന്‍ സാധിക്കും. കാര്യമിത്രത്തോളമാണെങ്കിലും കക്ഷി അത്ര നിസാരക്കാരിയല്ല. ഈ ആന്ഡ്രോയിഡ് സുന്ദരിക്ക് വില 72 ലക്ഷം രൂപയാണ്.

റോബോട്ടുകളാകുമ്പോള്‍ പരാതിയില്ല്, പരിഭവമില്ല, പിണക്കമില്ല പിന്നെ ഉറങ്ങാതെ പണിയെടുക്കുകയും ചെയ്യും. പറഞ്ഞ് വരുന്നതെന്താണെന്നാല്‍ അഭിനേത്രികളായി താര സിംഹാസനത്തില്‍ ഇരിക്കുന്ന പലരുടെയും കളസം സായനോര പുറത്തിറങ്ങുന്നതോടെ കീറാന്‍ തുടങ്ങുമെന്നത് തന്നെ. ഭാവിയില്‍ യന്ത്രമനുഷ്യരെ യഥാര്‍ഥ മനുഷ്യരായി തെറ്റിദ്ധരിക്കുന്ന കാലം വരെ വരാം. ഇങ്ങനെ പോയാല്‍ ഒടുവില്‍ മനുഷ്യരില്ലാതെ യന്ത്രങ്ങള്‍ മാത്രം ജീവിക്കുന്ന ലോകമായി ഭൂമി മാറിയേക്കാനും സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...