ചെന്നൈ|
jibin|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (17:46 IST)
ജോലി ചെയ്യാതെ റിസോർട്ടിൽ കഴിയുന്ന അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് ശമ്പളം നൽകരുതെന്ന് നടൻ കമൽഹാസൻ. സർക്കാർ ജോലിക്കാർക്ക് മാത്രമാണ് ഇപ്പോൾ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും വേതനം നൽകരുതെന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുതിരക്കച്ചവടത്തിന്റെ ഭാഗമായി റിസോർട്ടുകളിൽ സുഖമായി കഴിയുന്ന എംഎൽഎമാർക്ക് ശമ്പളം നൽകരുത്. സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ കാര്യത്തിലും നടപ്പാക്കണമെന്നും
കമൽഹാസൻ ട്വിറ്ററിലൂടെ പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാരിലെ എംഎൽഎമാര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും കമല്‍ഹാസന്‍ നേരത്തെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തിടെ കേരളത്തിലെത്തിയ കമലഹാസൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുകയും പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യത്തില്‍ സൂചന നല്‍കുകയും ചെയ്‌തിരുന്നു.