ചെന്നൈ|
സജിത്ത്|
Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2017 (12:48 IST)
ഒരു സിനിമാ നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്. ജനങ്ങളാണ് രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നതെന്നും സ്റ്റൈല്‍ മന്നന്‍ അഭിപ്രായപ്പെട്ടു. ചെന്നൈയിൽ നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ്
അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നടൻ കമൽഹാസനും ചടങ്ങില്‍ പങ്കെടുത്തു.
രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നതിനിടെയാണ് ഇരുവരും ഒരേ വേദിയിലെത്തിയത് എന്നതും കൗതുകം നിറഞ്ഞ കാഴ്ചയായി. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവർത്തനപ്പെടുത്തുന്ന ഘടകങ്ങൾ പണമോ പേരോ പ്രശസ്തിയോ മാത്രമല്ലെന്നും അതിലുമൊക്കെ ഉപരിയാണെന്നും രജനീകാന്ത് ചൂണ്ടികാട്ടി.