കാമാഖ്യ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി

ഗുവാഹതി| VISHNU.NL| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (17:37 IST)
ആസാമിലെ പ്രശസ്തമായ ഹിന്ദു ആരാധനാലയമായ കാമാഖ്യ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണിയെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. ബംഗ്ലാദേശ് , സൗദി അറേബ്യ എന്നിവിടങ്ങളിലെ ഭീകരരുടെ പിന്തുണയോടെ
ആസാമില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളാണ് ഇതിനു ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

കാമാഖ്യ ക്ഷേത്രം പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും തീവ്രവാദികള്‍ തന്നെ ലക്ഷ്യം വച്ചിട്ടുള്ളതായും സെക്രട്ടേറിയേറ്റ് ആക്രമിക്കാന്‍ സാധ്യത ഉള്ളതായും തരുണ്‍ ഗൊഗോയ് വെളിപ്പെടുത്തി. സംസ്ഥാന പോലീസിന് രാജ്യത്തിനു പുറത്ത് പോയി അന്വേഷിക്കാനുള്ള അധികാരം ഇല്ലാത്തതിനാല്‍ ഭീകരവാദ കേസുകള്‍ എന്‍ ഐ എ ക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :