ഇറാഖ്: തട്ടിക്കൊണ്ടു പോയ ഇന്ത്യാക്കാരെ ഐ എസ് വധിച്ചു ?

ന്യൂഡല്‍ഹി| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (11:34 IST)
ഇറാഖില്‍ ഐ എസ് തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇരു വിദേശ മാധ്യമമാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കു ലഭിച്ച് വിവരങ്ങള്‍ അനുസരിച്ച്‌ ഇന്ത്യാക്കാരെ തീവ്രവാദികള്‍ പലയിടങ്ങളിലേക്കും കൊണ്ടുപോയിരിക്കാനാണ്‌ സാധ്യതയെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.


ഇര്‍ബിലില്‍ ഷാഫി, ഹസന്‍ എന്നീ ബംഗ്‌ളാദേശികളുടെ അടിസ്ഥാനത്തിലാണ് ചാനല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
40 ഇന്ത്യാക്കാരെയും ഇറാഖിലെ ഒരു പര്‍വ്വതമേഖലയിലേക്ക്‌ കൊണ്ടുപോയി അവിടെ വെച്ച്‌ വെടിവെച്ച്‌ കൊന്നുവെന്ന്
തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷ്പെട്ട ഹര്‍ജീത്ത്‌ എന്നയാള്‍ തങ്ങളോട് പറഞ്ഞുവെന്ന് ഷാഫിയും ,ഹസനും പറയുന്നു.

അതിനിടെ ഇറാഖിലെയും സിറിയയിലെയും ഇന്ത്യാക്കാരുടെ സുരക്ഷ കാര്യങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്‌.നേരത്തെ ഇന്ത്യ രണ്ട്‌ ഉന്നതോദ്യോഗസ്‌ഥരെ ഇറാഖിലെ ഇര്‍ബിലിലേക്ക്‌ അയച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :