സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ജൂണ്‍ 2024 (19:19 IST)
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 53 ആയി. 193 പേരാണ് വ്യാജ മദ്യം കുടിച്ച് ആശുപത്രിയില്‍ എത്തിയത്. ഇതില്‍ 140 പേര്‍ സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുപേരുടെ മരണം ഇന്നാണ് സ്ഥിരീകരിച്ചത്. അതേസമയം സംഭവത്തില്‍ പ്രതികളായ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടിട്ടുണ്ട്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 56 ഡോക്ടര്‍മാരാണ് ദുരന്തത്തില്‍ പെട്ടവരെ ചികിത്സിക്കാന്‍ എത്തിയിരിക്കുന്നത്.
മിക്ക രോഗികള്‍ക്കും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളാണ് ഉള്ളത്. സംഭവത്തിനുപിന്നാലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ നിന്ന് 250വ്യാജ മദ്യം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.