‘കലി’യുടെ ട്രെയിലര്‍ സംഗീതം കോപ്പിയടിച്ചതോ‍? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

‘കലി’യുടെ ട്രെയിലര്‍ സംഗീതം കോപ്പിയടിച്ചതോ‍? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

കൊച്ചി| aparna shaji| Last Updated: വ്യാഴം, 17 മാര്‍ച്ച് 2016 (16:49 IST)
പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ 'കലി'. ദുൽഖറും പ്രേമത്തിലൂടെ പ്രിയങ്കരിയായ സായ് പല്ലവിയും അഭിനയിക്കുന്ന 'കലി' യുടെ വിവാദത്തിലേക്ക്. ട്രെയിലറിന്റെ സംഗീതം കോപ്പിയടിച്ചതാണെന്ന് ആരോപണം. ദി മാന്‍ ഫ്രം അങ്കിള്‍ എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതം അതേപടി കോപ്പിയടിച്ചുവെന്നാണ് സോഷ്യ‌ൽ മീഡിയയിലെ വിമർശനങ്ങ‌ൾ.

ഗോപീസുന്ദറാണ് ചിത്രത്തിലെ ഗാനങ്ങ‌ൾക്ക് സംഗീതം നൽകിയത്.പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ചിത്രത്തിലെ രണ്ടു പാട്ടുകൾക്കും വരികളെഴുതിയത് ബി കെ ഹരിനാരായണനാണ്. ഒരു ന്യൂജനറേഷൻ ബാങ്കിന്െ കസ്റ്റമർ റിലേഷൻ ഓഫിസറായ സിദ്ധാർഥിന്‍റെ കഥയാണ് കലി. രാജേഷ് ഗോപിനാഥാണ് കലിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സമീർ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേർന്ന് നിർമിക്കുന്ന കലി മാർച്ച് 26ന് പ്രദർശനത്തിനെത്തും. നീലാകാശം പച്ച കട‌ൽ ചുവന്ന ഭൂമി എന്ന ചിത്രത്തിനു ശേഷം സമീർ താഹിറും ദുൽഖറും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് കലി. ഇതിനോടകം മൂന്നര ലക്ഷത്തോ‌ളം പേരാണ് കലിയുടെ ട്രെയിലർ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :