അഹമ്മദാബാദ്|
Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (11:45 IST)
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ ടീസ്റ്റ് സെതല്‍ വാദിനെതിരെ കേസ്.ഹിന്ദു ദൈവമായ കാളിയെ
ഐ.എസ് തീവ്രവാദിയുടെ ചിത്രവുമായി മോര്‍ഫ് ചെയ്ത് ട്വിറ്ററില്‍ പ്രചരിപ്പിച്ചതിന്
പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
ടീസ്റ്റയുടെ പോസ്റ്റ് മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് യുവ ബ്രിഗേഡ് കണ്‍വീനര്‍ നരേഷ് ഷേണായ് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലാണ് കേസ്.ടീസ്റ്റയ്ക്കെതിരെ ഐ.ടി ആക്ടിലെ വകുപ്പ് 505 153എ, 153, 201, 295, 295എ, 298 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ ഐ എസ് ഭീകരര്‍ തലയറുക്കുന്ന ചിത്രത്തിനൊപ്പം അറുത്തെടുത്ത ശിരസ്സുമായി നില്‍ക്കുന്ന കാളിയുടെ ചിത്രം ചേര്‍ത്ത്
ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വിവാദമായപ്പോള്‍ ടീസ്റ്റ ചിത്രം നീക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്തും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഗുജറാത്ത് പോലീസും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (എ) വകുപ്പ്, 295 (എ) വകുപ്പ്), കംപ്യുട്ടര്‍ രേഖകള്‍ മാറ്റം വരുത്തിയതിന് ഐടി നിയമപ്രകാരവും (വകുപ്പ് 65, 66 (എ), 66 (ബി), 67) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചിത്രങ്ങള്‍ തനിക്ക് ഒരു സുഹൃത്ത് അയച്ചുതന്നതാണെന്നും വെറുതെ ഒരു രസത്തിന് പേജില്‍ ഉപയോഗിച്ചതാണെന്നും കാര്‍യാത്രയ്ക്കിടെ ലഭിച്ച ഫോട്ടോകള്‍ അതേപടി ട്വിറ്ററില്‍ ഉപയോഗിച്ചതാണ് അബദ്ധമായതെന്നും ടീസ്റ്റ സംഭവത്തേപ്പറ്റി പ്രതികരിച്ചു.