ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (18:16 IST)
ദൂരദര്‍ശനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് താരം കജോള്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ
പ്രസാര്‍ ഭാരതിയുടെ താല്‍ക്കാലിക ബോര്‍ഡ് അംഗങ്ങളാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.
ജനപ്രിയ സിനിമാ താരങ്ങളെയും കലാകാരന്‍മാരേയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും ബോര്‍ഡില്‍ താല്‍ക്കാലിക അംഗളാക്കും.
കജോള്‍ ഇള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഏഴ് പേരുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം ഇതിന്റെ ഭാഗമായി പ്രസാര്‍ ഭാരതി വൈസ് പ്രസിഡന്റിന് കൈമാറിയത്. മന്ത്രാലയം നല്‍കിയ പേരുകളില്‍ നിന്ന് നാല്പേരെ താല്‍ക്കാലിക ബോര്‍ഡംഗങ്ങളാക്കും.
കജോളിന് പുറമെ പ്രശസ്‌ത ഗായകന്‍ അനൂപ് ജലോട്ട, മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്‌ടാവായിരുന്ന അശോക് ടണ്‌ഠന്‍. മാധ്യമ പ്രവര്‍ത്തകന്‍ മിന്‍ഹാസ്‌ള മര്‍ച്ചന്റ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. മന്ത്രാലയ സെക്രട്ടറിയുമായും ചെയര്‍മാനുമായും ചര്‍ച്ച ചെയ്‌ത ശേഷമായിരിക്കും വൈസ് പ്രസിഡന്റ് നാല് പേരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.