jf|
Last Updated:
ശനി, 17 ഒക്‌ടോബര്‍ 2015 (09:49 IST)
വർഗീയ സംഘർഷങ്ങൾക്കെതിരെ പുരസ്കാരം തിരിച്ചു നൽകി പ്രതിഷേധിക്കുന്ന എഴുത്തുകാരുടെ നിര നീളുന്നു. ഹിന്ദി സാഹിത്യകാരൻ കൈലാഷ് സിംഗും തെലുങ്കു എഴുത്തുകാരൻ എം.ഭൂപാൽ റെഡ്ഡിയും തങ്ങളുടെ പുരസ്കാരം തിരിച്ചു നൽകുമെന്ന് അറിയിച്ചു.
തന്റെ അക്കാഡമി പുരസ്കാരത്തിന് പുറമെ തെലുങ്കാന സർക്കാർ നൽകിയ ഉഗാദി പുരസ്കാരവും തിരിച്ചു നൽകുമെന്ന് എം.ഭൂപാൽ റെഡ്ഡി അറിയിച്ചു.പുതിയ സർക്കാർ അധികാരമേറ്റതു മുതൽ രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരികയാണെന്നും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനും മറ്റ് അനിവാര്യമല്ലാത്ത കാര്യങ്ങൾക്കുമാണ് പൊതുഖജനാവിലെ പണം ചിലവഴിക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വെളളിയാഴ്ചയാണ് സാഹിത്യ അക്കാഡമി പുരസ്കാരം തിരിച്ചു നൽകുമെന്ന് കൈലാഷ് സിംഗ് പ്രഖ്യാപിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയാത്ത സർക്കാരിന്രെ നിലപാടിൽ പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചു നൽകുന്നത്.