മഠാധിപതിക്ക് ഒരുക്കിയ ‘സിംഹാസനം’ മന്ത്രിയും എംഎല്‍എയും ചെര്‍ന്ന് എടുത്തുമാറ്റി - കലിപ്പോടെ സ്വാമി മടങ്ങിപ്പോയി

മഠാധിപതിക്ക് ഒരുക്കിയ ‘സിംഹാസനം’ മന്ത്രിയും എംഎല്‍എയും ചെര്‍ന്ന് എടുത്തുമാറ്റി

  Kadkam palli surendran , RSS , VS Shivakumar , വിഎസ് ശിവകുമാര്‍ , മഠാധിപതി , ദേവസ്വം മന്ത്രി , കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (14:44 IST)
പൊതുപരിപാടിയില്‍ മഠാധിപതിക്ക് പ്രത്യേകമായി സജ്ജീകരിച്ച ‘സിംഹാസനം’ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എംഎല്‍എ വിഎസ് ശിവകുമാറും ചേര്‍ന്ന് എടുത്തുമാറ്റി.

പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടന ചടങ്ങിലായിരുന്നു നടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ഉദ്ഘാടനത്തിനെത്തിയ ദേവസ്വം മന്ത്രി സ്‌റ്റേജില്‍ പ്രത്യേകമായി സജ്ജീകരിച്ച സിംഹാസനം ആര്‍ക്കു വേണ്ടിയുള്ളതാണെന്ന് അധികൃതരോട് ചോദിച്ചു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണ് ഇത് ഒരുക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കിയതോടെ ശിവകുമാറിന്റെ സഹായത്തോടെ മന്ത്രി സിംഹാസനം പിന്നിലേക്ക് എടുത്തുമാറ്റി പകരം കസേര ഇട്ടു.

മഠാധിപതിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ വേദിയില്‍ എത്തിയെങ്കിലും സിംഹാസനം എടുത്തു മാറ്റിയ നടപടിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് സ്റ്റേജില്‍ കയറാതെ തിരികെ പോകുകയും ചെയ്‌തു.

മന്ത്രിമാരും തന്ത്രിമാരും പങ്കെടുക്കേണ്ട ചടങ്ങില്‍ സംഘാടകര്‍ വേദിയില്‍ സ്വാമിക്കായി മാത്രം പ്രത്യേകം സിംഹാസനം ഒരുക്കിയതാണ് ദേവസ്വം മന്ത്രിയെ ചൊടിപ്പിച്ചത്.

മംഗളം പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :